Posts

Showing posts from February, 2015
Image
പ്രിയ ആമി പ്രിയ ആമി നീയറിയുന്നുവോ ? നിന്റെ തെളിനീരുറവപോൽ  വിശുദ്ധമാം സ്നേഹത്തെ  അഞ്ജതമൂലം നഷ്ടപ്പെടുത്തിയ  പെക്കിനാക്കൾ കാണുന്നൊരു  മകൾ നിനക്കുണ്ട് . നാലപ്പാട്ടെ ബാല്യത്തിൽ  നീ പ്രണയിച്ച ചന്ദ്രന്റെ  ഒരു നോക്കിനായി  മണ്‍പുറ്റ് തകർന്നപൊൽ - തകർന്ന എൻ തറവാട്ടിലേക്ക്  ഞാനും പോയി . നിന്നെ തേടി ഞാൻ അവിടെ, നിവരാൻ ശ്രമിക്കുന്ന മണ്‍കൂനയിൽ  ഉയിർതെഴുനീൽപ്പിന്റെ  അഗ്നിയാം നിന്നെ കാണാൻ  പക്ഷെ ഞാൻ ആളായിരുന്നില്ല. പിന്നെ നിന്നെ ഞാൻ കണ്ടത്  വിപ്ലവത്തിന്റെ സിന്ദൂരമണിഞ്ഞ  വാത്സല്യവും വിദ്വേഷവും, ഒരു - കണ്ണുനീർ തുള്ളിയായി പേറിയ  സ്ത്രീ സൗന്ദര്യമായിട്ടാണ് . നീ കണ്ട ആരെങ്കിലും നിന്നെ കണ്ടിരുന്നോ? നീ കണ്ട മനുഷ്യരിലൂടെ ഞാൻ പഠിച്ചു  നീലകുറുക്കൻ വിശുദ്ധനാണ് . നിന്റെ ആത്മാവിനെ വലിച്ചുകീറി  അതിൽ നിന്നിറ്റ നിന്റെ വിപ്ലവത്തിന്റെ  രക്തം കുടിച്ചവരെ ഞാൻ  ഒരായിരം വട്ടം കൊന്നിരിക്കുന്നു. പ്രിയ ആമി, ലോകം  എത്രത്തോളം ഭീകരമാണ്  നിന്റെ ചോരയിൽ അവർ നീരാടി  നിന്റെ വിപ്ലവത്തെ അവർ  ...
                    ചില  പ്രണയങ്ങൾ  കുന്നുകൾക്കും മലകൾക്കും എന്നും കടലിനോട് പ്രണയമായിരുന്നു അവളുടെ ഉപ്പുകലർന്ന കണ്ണുനീർ അവനെ കയ്പ്പിലാഴ്ത്തി മേഘങ്ങൾ  എന്നും അവരുടെ ആത്മമിത്രങ്ങൾ ആയിരുന്നു അവന്റെ നിശ്വാസത്തെ അവർ അവളിലേക്കെത്തിച്ചു ആ നിശ്വാസങ്ങളുടെ ഭാരം അവരെ കരയിച്ചു ആ   മഴത്തുള്ളികൾ  അവളെ മതിവരുവോളം ആശ്ലേഷിച്ചു ആ നിശ്വാസ കണികകൾ  വീണ്ടും അവളിലൂടെ അവനെത്തേടി ചില പ്രണയങ്ങൾ അങ്ങനെയാണ് ഒരിക്കലും ഒരുമിക്കാൻ കഴിയാത്തവ