ചില പ്രണയങ്ങൾ
കുന്നുകൾക്കും മലകൾക്കും എന്നും
കടലിനോട് പ്രണയമായിരുന്നു
അവളുടെ ഉപ്പുകലർന്ന കണ്ണുനീർ
അവനെ കയ്പ്പിലാഴ്ത്തി
മേഘങ്ങൾ എന്നും അവരുടെ
ആത്മമിത്രങ്ങൾ ആയിരുന്നു
അവന്റെ നിശ്വാസത്തെ അവർ
അവളിലേക്കെത്തിച്ചു
ആ നിശ്വാസങ്ങളുടെ ഭാരം
അവരെ കരയിച്ചു
ആ മഴത്തുള്ളികൾ അവളെ
മതിവരുവോളം ആശ്ലേഷിച്ചു
ആ നിശ്വാസ കണികകൾ വീണ്ടും
അവളിലൂടെ അവനെത്തേടി
ചില പ്രണയങ്ങൾ അങ്ങനെയാണ്
ഒരിക്കലും ഒരുമിക്കാൻ കഴിയാത്തവ
Comments
Post a Comment