Posts

Showing posts from April, 2016
കരിമ്പിന്‍ കൊത്തുപോലെ നിങ്ങളുടെ സ്നേഹം കുടിച്ച് തീര്‍ത്ത എന്‍റെ ശരീരം

സ്വാതന്ത്ര്യം

നിശ്വാസങ്ങളുടെ ചുഴലിക്കാറ്റടിക്കുന്ന ഇരുമ്പുച്ചട്ടയ്ക്കുള്ളിലെ എന്‍റെ ശരീരം യാഥാര്‍ത്യങ്ങള്‍ വിഴുങ്ങല്ലെയെന്നാശിച്ചു കാപട്യത്തെ കാമിക്കുന്ന എന്‍റെ ഹൃദയം ഇരുമ്പിനുള്ളിലെ ചൂടില്‍ വിയര്‍പ്പായി ഒഴുകിതീരുന്ന എന്‍റെ വിപ്ലവം ചുറ്റിനും മായാലോകം തീര്‍ക്കുന്ന കോമാളികളെ ലോഹച്ചട്ടയിലടച്ചു പറത്തി നിങ്ങള്‍ തരുന്ന സ്വാതന്ത്ര്യം എനിക്ക് മരണമാണ്
എനന്‍റെ കണ്ണീര്‍ ചതുപ്പുകളെ രൂപപ്പെടുത്തി നീ അവയാല്‍ കീഴ്പ്പെടുന്നത് കാണാന്‍ വള്ളിപ്പടര്‍പ്പുകള്‍ ഒളിപ്പിച്ച് ഞാന്‍ കാത്തു.
കാലില്‍ കെട്ടിയ കിങ്ങിണി കൊലുസ്സിലെ മുത്തുപൊഴിഞ്ഞ് ചങ്ങലയായിരിക്കുന്നു.