സ്വാതന്ത്ര്യം

നിശ്വാസങ്ങളുടെ
ചുഴലിക്കാറ്റടിക്കുന്ന
ഇരുമ്പുച്ചട്ടയ്ക്കുള്ളിലെ
എന്‍റെ ശരീരം

യാഥാര്‍ത്യങ്ങള്‍
വിഴുങ്ങല്ലെയെന്നാശിച്ചു
കാപട്യത്തെ കാമിക്കുന്ന
എന്‍റെ ഹൃദയം

ഇരുമ്പിനുള്ളിലെ ചൂടില്‍
വിയര്‍പ്പായി ഒഴുകിതീരുന്ന
എന്‍റെ വിപ്ലവം

ചുറ്റിനും മായാലോകം
തീര്‍ക്കുന്ന കോമാളികളെ
ലോഹച്ചട്ടയിലടച്ചു പറത്തി
നിങ്ങള്‍ തരുന്ന സ്വാതന്ത്ര്യം
എനിക്ക് മരണമാണ്

Comments