Posts

Showing posts from April, 2015
ഞാൻ തീരുമാനിക്കും എന്റെ രൂപം ഏറ്റവും മനോഹരമാണെന്ന് എന്റെ കാര്മേഖ വലയത്തിലായ കണ്ണുകളാണെനിക്ക് സൗന്ദര്യമെന്നു മൂര്ച്ചയില്ലാത്ത മൂക്കിനറ്റതെ കറുത്തതും വെളുത്തതുമായ കലകളാണ് എന്റെ സൗന്ദര്യമെന്ന് ചൊട്ടിയ കവിളുകളിലെ പറ്റാതെ പോകുന്ന  ചുംബനങ്ങൾ എന്നെ കോരിതരിപിക്കുമെന്ന് ചുണ്ടിന്റെ മുകളിയായി സ്വര്യമായി വിഹരിക്കുന്ന കാർകൂന്തലിൽ കുഞ്ഞുങ്ങളെ എന്റെ  സ്വന്തമായി കരുതും എന്റെ ചുണ്ടിനെ പുണരുന്ന കറുപ്പിനെ ഞാൻ എന്റെത് മാത്രമായി കരുതി തിരികെ പുണർന്ന് പ്രണയമറിയും എന്റെ  കഴുത്തിനെ വലം വെക്കുന്ന കരിവളകളുടെ സംഗീതത്തിനു ഞാൻ താളം പിടിക്കും ഇറുകിക്കെട്ടിയ എൻ മാറിടത്തെ ഞാൻ സ്വതന്ത്രതയിലേക്ക് വിടും എല്ലിനോടുരുമി ഇരിക്കാൻ കൊതിക്കാത്ത എൻ ഉദരത്തെ ഞാൻ എന്നേക്കുമായി വളരാൻ അനുവദിക്കും അരക്കെട്ട് അളക്കുന്ന നൂലുകളെയും അളവുകൊലുകളെയും ഞാൻ വലിച്ചെറിയും അത് സമ്രിധമായി ഉലയട്ടെ എൻ യോനിയിലെ മുടികളാൽ തഴുകപ്പെട്ട് പുനർജന്മങ്ങൾ ലോകം കാണട്ടെ എന്റെ കാലുകൾ അവയുടെ രോമാകൂപങ്ങൾ - -ക്കൊപ്പം ഇടകലര്ന്നു വളരട്ടെ എന്റെ പാദങ്ങൾ വിണ്ടുകീറട്ടെ വെയിലുകൊണ്ട് കറുക്കട്ടെ കറുപ്പെന്റെ നിറമാകട്ടെ കറുപ്പ...